ചാലിശ്ശേരി സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി ക്രിസ്lമസ് പുതുവത്സര ആഘോഷങ്ങൾക്ക് കടവല്ലൂർ പഞ്ചവാദ്യസംഘത്തിൻ്റെ പഞ്ചവാദ്യത്തോടെ തുടക്കമായി. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സിനിമ, സീരിയൽ താരം ശ്രീല നല്ലേടം മുഖ്യാതിഥിയായി.
ഭിന്നശേഷി കുട്ടികളായ ഹസ്ന ,ഹിസാന, സഞ്ജു, അർച്ചിത് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. സഹയാത്രയിലെ ഡെ കെയർ കുടുംബങ്ങൾക്ക് കേക്ക് നല്കിയ റോബിൻ ചാലിശേരി, വിദേശത്ത് പോകുന്ന സ്പീച്ച് തെറാപ്പിസ്റ്റ് നദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
AKWR F സംസ്ഥാന ജനറൽ സെക്രട്ടറി വാസുണ്ണി പട്ടാഴി, സഹയാത്ര രക്ഷാധികാരി വിജയൻ ചാത്തന്നൂർ, സി.പ്രേമരാജൻ, ഉണ്ണി ശാസ്ത, ദിജി.കെ.എൻ, ഷിജു സുദേവൻ എന്നിവർ സംസാരിച്ചു. സഹയാത്ര പ്രസിഡൻ്റ് വി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോപിനാഥ് പാലഞ്ചേരി സ്വാഗതവും ദീപാ ദിവാകരൻ രേഖപെടുത്തി.