നോര്‍ക്ക പ്രവാസി ഭദ്രത പേള്‍ പദ്ധതിയുടെ ഭാഗമായുള്ള രണ്ടു ലക്ഷം രൂപ വരെ കുടുംബശ്രീ വഴി നല്‍കുന്ന പലിശരഹിത വായ്പക്ക് ഇപ്പോൾ അപേക്ഷിക്കാം. കുടുംബശ്രീ വെബ്സൈറ്റിലോ സി ഡി എസിലോനിശ്ചിത അപേക്ഷാഫോറം ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട
രേഖകള്‍ സഹിതം സി ഡി എസില്‍ സമര്‍പ്പിക്കാം. സംരംഭക പരിശീലനം ആവശ്യമുള്ളവര്‍ കുടുംബശ്രീ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്.സന്ദര്‍ശിക്കേണ്ട വെബ് സൈറ്റ്
www.kudumbashree.org/pearl
കൂടുതൽ വിവരങ്ങൾ കുടുബശ്രീ വെബ്സൈറ്റിൽ ലഭ്യമാണ്.
നിബന്ധനകൾ
1. അപേക്ഷകൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസി ആയിരിക്കണം
2. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായി പരമാവധി രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പകൾ.
3. അപേക്ഷകൻ കുടുംബശ്രീ അയൽക്കൂട്ട അംഗത്വം നേടിയ വ്യക്തിയോ കുടുംബാംഗമോ കുടുംബശ്രീയുടെ യുവതികളുടെ ഗ്രൂപ്പിലെ അംഗമോ ആയിരിക്കണം.
4. കുടുംബശ്രീ ജില്ലാ മിഷൻ മുഖാന്തിരമായിരിക്കും നടത്തിപ്പ്.
സമർപ്പിക്കേണ്ട രേഖകൾ
1. വിശദമായ പ്രൊജക്ട് റിപ്പോർട്ട്
2. അപേക്ഷ ദിനം കുടുംബശ്രീ അയൽക്കൂട്ട അംഗവും ഉൾപ്പെടുന്ന റേഷൻകാർഡിന്റെ പകർപ്പ്
3. സംരംഭകരുടെയോ കുടുംബാംഗങ്ങളുടെയോ അയൽക്കൂട്ട അംഗത്വം ഉറപ്പാക്കുന്ന അനിവാര്യ രേഖകളുടെ പകർപ്പ് / സി ഡി എസ് പകർപ്പ്.
4. ആധാർ കാർഡിന്റെ പകർപ്പ്
5. അപേക്ഷകൻ അപേക്ഷക രണ്ടു വർഷം പ്രവാസിയായിരുന്നെന്നും തൊഴിൽ നഷ്ടപ്പെട്ട മടങ്ങിയതാണെന്നും തെളിയിക്കുന്ന നോർക്കയുടെ സർട്ടിഫിക്കറ്റ്.
6. പാസ്പോർട്ടിന്റെ പകർപ്പ്
7. വിസ പേജിന്റെ പകർപ്പ്
Tags
അന്തർദേശീയം
