കേരളത്തിൽ ഇപ്പോൾ നടക്കുന്ന മത വിദ്വേഷം പടർത്തുന്ന വിവാദം ദൗർഭാഗ്യകരമാണെന്ന് മുൻ എം.എ.എൽ.എ വി ടി ബൽറാം . അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിൻ്റെ ഭാഗമായി ബാഹിസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ബാഹിസ് അക്കാദമി വിദ്യാർത്ഥികളുമായി 'ഇന്ത്യൻ ജനാധിപത്യവും സത്യാനന്തര രാഷ്ട്രിയവും' എന്ന വിഷയത്തിൽ സംവാദം നടന്നു. ശറഫുദ്ദീൻ ബുഖാരി, ഫസൽ മുഹമ്മദ് കെ.വി ,ഉണ്ണി ഹാജി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് അമാൻ സ്വാഗതവും മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം
