ആയിരക്കണക്കിന് ആളുകളുടെ യാത്രാ മാർഗ്ഗമാണ് പടിഞ്ഞാറങ്ങാടി പറക്കുളം പാത. എന്നാൽ ഈ പാതയിലൂടെ ഒരു ബസ് സർവ്വീസ് പോലും ഇല്ലായെന്നത് കാലങ്ങളായി പരിഹരിക്കപ്പെടാത്ത പരാതിയാണ്.
ഏതാനും ചില ജീപ്പ് സർവീസ് നിലവിലുണ്ടെങ്കിൽ പോലും വിദ്യാർഥികളുടെയും അധ്യാപകരുടെയും ഗണ്യമായ സംഖ്യക്ക് കാൽഭാഗം പോലും പരിഹരിക്കാൻ അവകളെക്കൊണ്ട് കഴിയാത്തതാണ്.കോവിഡിന്റെ വരവോടുകൂടി ഇതുവഴിയുള്ള ജീപ്പ് സർവീസ് ഒന്നര വർഷത്തോളമായി നിർത്തിവെച്ചിരിക്കുകയാണ്. അതോടെ, നൂറുകണക്കിന് ജനങ്ങളുടെ യാത്രാമാർഗവും ഇല്ലാതായി. കപ്പൂർ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടി- പറക്കുളം പാതയിൽ ബസ് സർവീസ് ഏർപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.
പറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, ഗോഖലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അടക്കമുള്ള ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശങ്ങളിലുണ്ട് . കിലോമീറ്ററുകൾ നടന്നു കൊണ്ടാണ് ഇവിടങ്ങളിലേക്ക് പലരും എത്തിപ്പെടുന്നത് .
നാട്ടുകാരുടെ പൊതുപ്രശ്നമായി നിരവധിതവണ അധികാരികൾക്കു മുൻപിൽ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ടെങ്കിൽപോലും ആവശ്യക്കാർക്ക് അനുകൂലമായ നീക്കം ഇതുവരെ ഉണ്ടായിട്ടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ വിവിധ വ്യവസായശാലകളും തൊഴിലധിഷ്ഠിത സംരംഭങ്ങളും പറക്കുളം തുടങ്ങിയ ഭാഗങ്ങളിൽ നിലവിലുണ്ട്.
![]() |
| NSS COLLEGE PARAKKUALAM |
![]() |
| salahudheen ayyoobi english school |


