പരുതൂർ, തിരുവേഗപ്പുറ, മുതുതല പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമഗ്ര കുടിവെളള പദ്ധതി നിർമ്മാണം ആരംഭിച്ചു.


സമഗ്ര കുടിവെളള വിതരണ പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലായി 350 കിലോമീറ്ററോളം ദൂരം പൈപ്പ് സ്ഥാപിക്കും.  ഇതിലൂടെ 13,900ത്തോളം കുടുംബങ്ങൾക്ക് കുടിവെളളം എത്തിക്കും. 

പരുതൂരിൽ 115 കിലോമീറ്റർ ദൂരവും, മുതുതലയിൽ 118 കിലോമീറ്റർ ദൂരവും, തിരുവേഗപ്പുറയിൽ 123 കിലോമീറ്റർ ദൂരവുമാണ് പൈപ്പിടുന്നത്. പല റോഡുകളുടെയും നവീകരണം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പൈപ്പിടൽ പ്രവൃത്തികൾ വേഗത്തിലാക്കുന്നത്.

ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 115.19 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ മാഞ്ഞാമ്പ്രയിൽ പദ്ധതിയുടെ ശുദ്ധീകരണ ശാല നിർമ്മിക്കും. തൂതപ്പുഴയിൽ കാരമ്പത്തൂർ ഭാഗത്ത് പുതിയ കിണർ നിർമ്മിച്ചാണ് ആവശ്യമായ വെളളം എത്തിക്കുക. ഇവിടെ പമ്പ് ഹൗസും നിർമ്മിക്കും. 

കിണർ നിർമ്മാണം അടുത്ത വേനലിൽ മാത്രമേ തുടങ്ങാനാവൂ.18 മാസം കൊണ്ട് പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യം. പ്രവൃത്തി തുടങ്ങുന്നതിന് മുന്നോടിയായി മാസങ്ങൾക്ക് മുൻപ് നിയമസഭാ സ്പീക്കർ എം.ബി.രാജേഷും, പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹസിനും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനുമായും മുഹമ്മദ് മുഹ്സിൻ എം.എൽ.എ കുടിവെള്ള പദ്ധതി സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം