പാലക്കാട്‌ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ ലേലം ചെയ്യുന്നു


പാലക്കാട്‌ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ടൗണ്‍ നോര്‍ത്ത്, മങ്കര, ആലത്തൂര്‍, മംഗലം ഡാം, കുഴല്‍മന്നം, നെന്മാറ, പാടഗിരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃത്താല, നാട്ടുകല്‍, കല്ലടിക്കോട്, മണ്ണാര്‍ക്കാട്   ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ഷോളയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ 45 ലോട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ 349 വാഹനങ്ങള്‍ ലേലം ചെയ്യുന്നു.

 പൊതുമേഖലാ സ്ഥാപനമായ എം എസ് ടി സി മുഖേന 2021 സെപ്റ്റംബര്‍ 20ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3. 30 വരെ ഓണ്‍ലൈനായി വില്‍പന നടത്തും.ലേലത്തില്‍ തൊട്ടുമുന്‍പത്തെ ദിവസം വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം