സംസ്ഥാനത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് തുടരും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കി. പവന്‍ ഹന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചു. പുതിയ ഹോലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി. ഇന്ത്യയിലുള്ള പൊതുമേഖല-സ്വകാര്യ മേഖലയിലുള്ളവരിൽ നിന്ന് ഇക്കുറി ടെൻഡർ ക്ഷണിക്കുന്നുണ്ട്.
22 കോടി രൂപ പാഴാക്കിയെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ ടെൻഡർ. കോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപയും, പാർക്കിംഗ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും സർക്കാരിന് ചെലവായി എന്ന് കാണിക്കുന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. കരാർ കാലാവധി അവസാനിക്കുമ്പോൾ ആകെ ചെലവായത് 22,21,51,000 രൂപയാണ്.
Tags
സംസ്ഥാനം