ചാലിശ്ശേരി പഞ്ചായത്ത് സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കി.കോവിഡ് പോസിറ്റീവ് ആയി വാക്സിനേഷൻ കാലാവധി എത്താത്തവർ ഒഴികെ പഞ്ചായത്തിലെ,18 വയസ്സ് തികഞ്ഞ മുഴുവൻ ആളുകൾക്കും ഒന്നാം ഡോസ് വാക്സിനേഷൻ നൽകി.ചാലിശ്ശേരി പഞ്ചായത്തും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി,ഊർജ്ജിത ബോധവത്കരണം നടത്തിയതിന്റെ ഭാഗമായാണ് ഈ നേട്ടം സാധ്യമായത്.
സി.എച്ച്.സി.യിൽ നടന്നുവന്നിരുന്ന വാക്സിനേഷന് പുറമെ, ചാലിശ്ശേരി പി.പി. ഓഡിറ്റോറിയത്തിൽ,നാലു മെഗാ ക്യാമ്പുകളിലായി നൽകിയ 4000 വാക്സിൻ ഉൾപ്പെടെ 20000 പേർക്കാണ് ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും അടക്കം സി.എച്ച്.സി യിൽ വാക്സിൻ നൽകിയത്. സമാപന മെഗാക്യാമ്പ് ദിവസമായ ഇന്ന് വൈകീട്ട് 4 മണിക്ക് പി.പി. ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ,പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യയും, വൈസ് പ്രസിഡന്റ് സാഹിറ ഖാദറും ചേർന്ന് ആരോഗ്യപ്രവർത്തകർക്കും, ആശ പ്രവർത്തകർക്കും,എല്ലാ വാർഡുകളിലെയും സന്നദ്ധ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി.
വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ അജിത്കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ മെമ്പറുമായ റംല വീരാൻകുട്ടി, മെമ്പർ മാരായ പി.വി.രജീഷ്കുമാർ,വി.എസ്.ശിവാസ്,ഷ ഹന അലി,പി. ദിജിമോൾ, പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.