എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍.


എം എസ് എഫ് വനിതാ വിഭാഗമായ ഹരിതയുടെ പരാതിയിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. ലൈംഗികചുവയോടെ സംസാരിച്ചുവെന്ന ഹരിത നേതൃത്വത്തിന്‍റെ പരാതിയിൽ ​354(a) വകുപ്പ്​ രേഖപ്പെടുത്തിയാണ്​ ചെമ്മങ്ങാട് പോലീസ് നവാസിനെ അറസ്റ്റ് ചെയ്തത്.
ഉച്ചക്ക് ഒന്നരയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമാണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിന് കയറും മുന്‍പേ നവാസ് മുന്‍പേ നവാസ് പറഞ്ഞത്.

ജൂൺ 24ന് നടന്ന എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മിനുട്സ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനും അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പത്ത് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഓഗസ്റ്റ് 17ന് വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം വെള്ളയില്‍ പോലീസാണ് കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ നിന്ന് കേസ് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി കാണുന്നെന്നായിരുന്നു നവാസിന്റെ പ്രതികരണം. അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് പ്രചരിക്കുന്നത്. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ പാർട്ടി ആവശ്യപ്പെട്ടാൽ മാറുമെന്നും നവാസ് പറഞ്ഞു. നവാസിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം