അയ്യൂബി അപ്‌ലോസ് 2021; കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

പടിഞ്ഞാറങ്ങാടി പറക്കുളം സലാഹുദ്ധീൻ അയ്യൂബി ഇംഗ്ലീഷ് സ്കൂളിലെ 2020-21 അദ്ധ്യായന  വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിലും  സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഇംഗ്ലീഷ് മീഡിയം പത്താം ക്ലാസ്സ്‌ പൊതു പരീക്ഷയിലും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.

ചടങ്ങ് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ഷറഫുദ്ധീൻ കളത്തിൽ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും വിജയം ഒരുക്കാൻ പ്രയത്നിച്ച അധ്യാപകർക്കുമുള്ള  അവാർഡുകളും  വിതരണം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ കബീർ അഹ്സനി അധ്യക്ഷത വഹിച്ചു. സലാഹുദ്ധീൻ അയ്യൂബി ഇംഗ്ലീഷ് സ്കൂൾ മുൻ പ്രിൻസിപ്പൽ സി വി അബുബക്കർ മാസ്റ്റർ, സ്കൂൾ മാനേജർ ഇ വി നസീർ സലഫി, എം എസ് വിഭാഗം ഹെഡ് അബ്ദുൽ റസാഖ് സഅദി അലൂർ തുടങ്ങിവർ ആശംസകൾ അറിയിച്ചു. അൻവർ മിസ്ബാഹി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം