വിസ്മയച്ചിറകിലേറി ചാത്തന്നൂർ സ്കൂളിൽ ദ്വിദിന ക്യാമ്പ്


കൂറ്റനാട്: പാഠപുസ്തകങ്ങൾക്കപ്പുറം കളികളിലൂടെയും സർഗാത്മക പ്രവർത്തനങ്ങളിലൂടെയും പഠിക്കാൻ അവസരമൊരുക്കി ചാത്തന്നൂർ ജി.എൽ.പി. സ്കൂളിൽ 'വിസ്മയച്ചിറകുകൾ' എന്ന പേരിൽ ദ്വിദിന സർഗാത്മക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പൂർവവിദ്യാർഥി കൂട്ടായ്മയായ സ്മൃതിപഥവും ലയൺസ് ക്ലബും സംയുക്തമായാണ് ക്യാമ്പ് ഒരുക്കിയത്. ഗണിതക്കളികൾ, കഥയും കവിതയും, പേപ്പർ ബാഗ് നിർമാണം, ഒറിഗാമി, നാടകക്കളരി, പ്രകൃതി നടത്തം തുടങ്ങിയ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. മൊബൈൽ ഫോണിൽ നിന്ന് കുട്ടികളെ ക്രിയാത്മക ലോകത്തേക്ക് നയിക്കുന്നതിനെക്കുറിച്ച് വി.എം. സുമ രക്ഷിതാക്കൾക്കായി ക്ലാസെടുത്തു.

ക്യാമ്പ് വി.ടി. ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഷർമിള, പഞ്ചായത്തംഗം പി.എ. കാസിം, പ്രധാനാധ്യാപിക എം.സി. സുമയ്യ, പി.ടി.എ. പ്രസിഡന്റ് ഇ.പി. ദിലീപ്, സവിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർമാരായ ടി.പി. ജുഗേഷ്, സി. അബ്ദുൽ അഹദ്, എം. പ്രകാശൻ, വി.ജി. ഗംഗാധരൻ, പി.വി. മോഹനൻ, പി. പ്രഭാകരൻ, സി.എസ്. ഗോപാലൻ, പി.ആർ. വിജയരാഘവൻ എന്നിവരും പങ്കെടുത്തു.

സമാപന സമ്മേളനം തൃത്താല എ.ഇ.ഒ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ ഇ. റെനിൻ, ഫൗസിയ, രാജൻ, ഗോപിക ജയേഷ്, സി. സാഹിറ, സുമയ്യ അബ്ബാസ്, ജിഷ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം