
തൃത്താല: എസ്.ഐ.ആർ നടപടിയിലൂടെ കോടിക്കണക്കിന് ആളുകളുടെ പൗരത്വവും വോട്ടവകാശവും നിഷേധിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിൽ എസ്.ടി.യുവിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്തും മറ്റിടങ്ങളിലും നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
എസ്.ടി.യു മണ്ഡലം പ്രസിഡന്റ് പി.വി. മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.എം.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. സുബൈർ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി. ടി. അസീസ്, ഷംസുദ്ദീൻ തിരുമാറ്റക്കോട്, പൊന്നു രാമചന്ദ്രൻ, ശുക്കൂർ കരിമ്പ, അലി മാസ്റ്റർ, ടി. മൊയ്തീൻകുട്ടി, കെ. സുജാത, അലി കുമരനെല്ലൂർ, നസീമ നാസർ എന്നിവർ സംസാരിച്ചു.
രജനിചന്ദ്രൻ, ടി.കെ.എം. അലി, കെ.സി. മുഹമ്മദ്, ടി.കെ. നൗഷാദ്, കെ. ഹംസ കപ്പൂർ, നൗഷാദ് കൂടല്ലൂർ, റൈഹാനത്ത് റഷീദ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.