മലപ്പുറം: തിരൂരില്‍ സിപിഐഎം നേതാവിന് കുത്തേറ്റു. പച്ചാട്ടിരി നൂര്‍ലേക് പാര്‍ക്കിന് സമീപം സിഐടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി രഞ്ജിത്തിനാണ് കുത്തേറ്റത്. സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പറാണ് രഞ്ജിത്ത്. പ്രതി പൊലീസിന്റെ പിടിയിലാണെന്നാണ് സൂചന. പരിക്കേറ്റ രഞ്ജിത് തിരൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
