സമഗ്ര ശിക്ഷാ കേരളയുടെയും തൃത്താല ബആർസിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൂറ്റനാട്: സമഗ്ര ശിക്ഷാ കേരളയുടെയും തൃത്താല ബിആർസിയുടെയും നേതൃത്വത്തിൽ അസ്ഥി സംബന്ധമായ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൃത്താല ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ക്യാമ്പിൽ ഷൊർണൂർ പി എച്ച് സി യിലെ ഓർത്തോ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ ശ്രീഹരി കുട്ടികളെ പരിശോധിച്ചു.

ഓർത്തോ ഉപകരണങ്ങളുടെ അളവെടുപ്പിനായി പ്രോക്സിഫിറ്റ് കമ്പനിയിലെ ടെക്നീഷ്യൻമാരുടെ സേവനവും ക്യാമ്പിൽ ഉണ്ടായിരുന്നു. തൃത്താല എ ഇ ഒ കെ പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിപിസി സുമ, ജി എൽ പി എസ് വട്ടേനാട് പ്രധാന അധ്യാപിക പ്രീത , സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രശാന്ത എന്നിവർ സംസാരിച്ചു. 37 കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം