
കുന്നംകുളത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസിടിച്ചാണ് അപകടം.15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.15 നായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരിൽ അധികവും ബസ്സിന് പുറക് ഭാഗത്ത് ഇരുന്നവരാണ്.. കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ദയ ,താലൂക്ക് ആശുപത്രി,മലങ്കര ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു