പാലക്കാട് ജില്ലയില്‍ ഓണക്കാലത്ത് വിപണനത്തിനെത്തുന്ന പാലിന്റെ ഗുണനിലവാരം പൊതുജനങ്ങള്‍ക്ക് മനസിലാക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ കാര്യാലയത്തില്‍ ഗുണനിലവാര പരിശോധന ലാബും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചു.
പൊതുജനങ്ങളും കര്‍ഷകരും കൊണ്ടുവരുന്ന പാല്‍ സാമ്പിളുകളും ഫീല്‍ഡ്തല പരിശോധനയില്‍ ലഭ്യമാകുന്ന മാര്‍ക്കറ്റ് മില്‍ക്ക് സാമ്പിളുകളും ഗുണനിലവാര പരിശോധന നടത്തിവരുന്നു.
ആഗസ്റ്റ് 24 വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി.മാത്യു നിര്‍വഹിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ മാഗി ജോസ് പദ്ധതി വിശദീകരിച്ചു.
