കോടനാട്ട് പ്രവാസി കൂട്ടായ്മയുടെ ആദ്യ ഫാമിലി സംഗമം നടത്തി

കോടനാട്ടിൽ നിന്നുള്ള പ്രവാസികളെ ഉൾപ്പെടുത്തി രൂപീകരിച്ച കൂട്ടായ്മയുടെ ആദ്യ ഫാമിലി സംഗമം തൃത്താല എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഭാവി ലക്ഷ്യമാക്കി കൂട്ടായ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബിസിനസ് പദ്ധതികൾ മികച്ച ആശയങ്ങളാണെന്നും പ്രവാസികളുടെ വിഷയങ്ങളിൽ ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്നും വി.ടി. ബൽറാം പറഞ്ഞു.

കൂട്ടായ്മയിലെ ഷെയർ ഹോൾഡർമാർക്കായി പ്രമുഖ ട്രെയിനർ സുഭാഷ് അമ്പാടി പരിശീലനം നൽകി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വ്യവസായ പ്രമുഖൻ ഹമീദ് ഖാൻ പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ ലോഗോ വാർഡ് മെമ്പർ ഉമാ ദാസ് പ്രകാശനം ചെയ്തു.

ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച നാട്ടിലെ പ്രമുഖരായ ഹമീദ് ഖാൻ, പി.ബി. ഉണ്ണി, റഷീദ് എം.വി., ഹൈദർ ഹല, ബാദുഷ ടി.എ., ശരീഫ് എം.വി., അലി തട്ടത്താഴത്ത് എന്നിവർക്ക് ചടങ്ങിൽ പുരസ്കാരം നൽകി. 25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് മ്യൂസിക് ലൈവ് പരിപാടിയും അരങ്ങേറി. പ്രസിഡന്റ് ഉമ്മർ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിസിനസ് ടീം ലീഡർ അബ്ദുൽ റഹ്മാൻ സി.വി. സ്വാഗതം പറഞ്ഞു. ഫിറോസ്, നൗഫിൽ, ബഷീർ അഹമ്മദ്, ആലിയാമു, ഷാജി, ഹംസ, മുത്തലിബ്, ജാഫർ, അനസ്, റഹീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹൈദർ ഹല നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം