പി.കെ. ഹരിനാരായണൻ മാസ്റ്റർക്ക് ദേശീയ അധ്യാപക പുരസ്കാരം

കൂറ്റനാട്: കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹകസമിതിയംഗം പി.കെ. ഹരിനാരായണൻ മാസ്റ്റർക്ക് 2026-ലെ മികച്ച അധ്യാപകനുള്ള ശ്രീ റാംപാൽ സിംഗ് മെമ്മോറിയൽ ദേശീയ അവാർഡ്. അധ്യാപന രംഗത്തെ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിനും അഭിമാനകരമായ നേട്ടമാണിത്.

ആൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ (AIPTF) ഏർപ്പെടുത്തിയ പുരസ്കാരം സംഘടനയുടെ ദീർഘകാല പ്രസിഡന്റും എജ്യുക്കേഷൻ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ബോർഡ് അംഗവും സാർക്ക് ടീച്ചേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച ശ്രീ റാംപാൽ സിംഗിന്റെ സ്മരണാർഥമാണ് നൽകുന്നത്.

25 സംസ്ഥാനങ്ങളിലായി ഏകദേശം 30 ലക്ഷം പ്രൈമറി അധ്യാപകരെ ഏകോപിപ്പിക്കുന്ന സംഘടനയാണ് AIPTF. അധ്യാപക സമൂഹത്തിന് നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. നിലവിൽ ഇട്ടോണം എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനാണ് പി.കെ. ഹരിനാരായണൻ മാസ്റ്റർ. ഭാര്യ പി.സി. വൃന്ദ ഇതേ സ്കൂളിലെ അധ്യാപികയാണ്. പി.എച്ച്. യദുരാഘും അഡ്വ. പി.എച്ച്. നന്ദരാഘും മക്കളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം