കലാ രംഗത്ത് ഉയർന്ന കല താഴ്ന്ന കല എന്ന സമീപനം ശരിയല്ലെന്ന് വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. നാട്ടുകലാകാരക്കൂട്ടം പട്ടാമ്പി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടേനാട് ഗവ.എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ തേവനാശാൻ നഗറിൽ സംസ്ഥാനതല ഫോക് ലോർ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരെ അവശ കലാകാരന്മാർ എന്ന് പറയുന്നത് ശരിയായ കീഴ് വഴക്കമല്ലെന്നും, കലയും കലാകാരന്മാരും മനുഷ്യ നന്മയാണ് ലക്ഷ്യം വെക്കുന്നതെന്നും അതുകൊണ്ട് കലാകാരന്മാർക്ക് തുല്യ പരിഗണന നൽകണമെന്നും, പുതിയ തലമുറക്ക് മാർഗ്ഗ ദർശികളാവാൻ കലാകാരന്മാർക്ക് കഴിയണമെന്നും വി.ടി ബൽറാം എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ നാട്ടുകലാകാരക്കൂട്ടം പ്രസിഡൻ്റ് കെ.പി സുബ്രഹ്മണ്യൻ പുല്ലുടിയിൽ അദ്ധ്യക്ഷത വഹിച്ചു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവ മക്കൾ, രമേഷ് കരിന്തല കൂട്ടം, സുരേഷ് തിരുവാലി, എന്നിവർ വിശിഷ്ടാതിഥികളായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനില്‍കുമാര്‍, മുഹമ്മദ് മാസ്റ്റര്‍, അഡ്വ.മനോജ്, കൃഷ്ണകുമാര്‍, സാമൂഹ്യ പ്രവര്‍ത്തകരായ പ്രതീക്ഷ പ്രദീപ്, കലവറ ഗോപാലന്‍ മാസ്റ്റര്‍, ഗംഗ കാറല്‍മണ്ണ, ശ്രീനാഥ് മണ്ണാര്‍ക്കാട്, രാജൻ വരവൂർ എന്നിവർ സംസാരിച്ചു. മനോജ് പുനർജ്ജനി സ്വാഗതവും മണികണ്ഠൻ പെരിങ്ങോട് നന്ദിയും പറഞ്ഞു.
വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ സൗന്ദർ കൃഷ്ണ, കെ.പി ശ്രീനാഥ്, സുബ്രഹ്മണ്യൻ കക്കാട്ടിരി, വിനോദ് വെള്ളാളൂർ, രമ്യ കൂറ്റനാട്, മനോജ് പുനർജ്ജനി, സുവനീഷ് പട്ടാമ്പി എന്നിവരെ അനുമോദിച്ചു. അറുപത് വയസ് കഴിഞ്ഞ വേലു ചാലിശ്ശേരി, ശങ്കരൻ ഇട്ടോണം, മാധവി ആറങ്ങോട്ടുകര, കുഞ്ഞാരു തൊഴുക്കാട്, സുകുമാർ കക്കാട്ടിരി, തങ്കമണി ഒതളൂർ, ചാത്തപ്പൻ പെരിങ്ങോട്, കുഞ്ഞുലക്ഷ്മി കൊപ്പം, കോരി കൂടല്ലൂർ, രാമൻകുട്ടി പരുതൂർ എന്നിവരെ ആദരിച്ചു. നാടൻ പാട്ട് മത്സരത്തിൽ വിജയികളായവർക്ക് വി.ടി. ബൽറാം എം.എൽ.എ സമ്മാനങ്ങൾ നൽകി.

പറഞ്ഞ കാര്യം ശരിയാണ് അതുപോലെ ലുങ്കി യുടുത്ത് രാജ്യത്തിന്റെ പതാക ഉയർത്തുന്നതും
മറുപടിഇല്ലാതാക്കൂ