
സമസ്ത എംപ്ലോയീസ് അസോസിയേഷൻ (എസ്.ഇ.എ.) തൃത്താല മണ്ഡലം തല മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം.വി. ഇസ്മായിൽ മുസ്ലിയാർ നിർവഹിച്ചു. കുമരനെല്ലൂർ ഫൈസൽ മാസ്റ്റർ ചാലിശ്ശേരിയെ മെമ്പർഷിപ്പിൽ ചേർത്തുകൊണ്ടാണ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ എസ്.ഇ.എ. ജില്ലാ സെക്രട്ടറി കബീർ പട്ടിശ്ശേരി, പടിഞ്ഞാറങ്ങാടി റെയിഞ്ച് പ്രസിഡന്റ് അബൂബക്കർ നുജൂമി, മണ്ഡലം സെക്രട്ടറി എം.വി. ഫസൽ, ട്രഷറർ അബ്ദുസമദ് കെ.സി., അസിസ്റ്റന്റ് സെക്രട്ടറി ജാഫർ അലി കെ.എ., അബ്ദുസമദ് കെ.എ., മുനീർ അസ്ഹരി, ഉവൈസ് ഇബ്രാഹിം എം.വി. എന്നിവർ സംബന്ധിച്ചു.