കൂറ്റനാട്: കേരള പ്രവാസി സംഘം തൃത്താല ഏരിയ കൺവെൻഷൻ ജില്ലാ സെക്രട്ടറി എം. എ. നാസർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ. വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഐ(എം) തൃത്താല ഏരിയ സെക്രട്ടറി ടി. പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ ട്രഷറർ അഷ്റഫ് കൊപ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി റിയാസ് പട്ടാമ്പി, ജില്ലാ കമ്മിറ്റി അംഗം എം. സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി എം. ബാവക്കുട്ടി, ജില്ലാ കമ്മിറ്റി അംഗം ഇ. പി. റിയാസ് എന്നിവർ സംസാരിച്ചു. ഓഗസ്റ്റ് 7, 8, 9 തീയതികളിൽ തിരൂരിൽ നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
