
ഞാങ്ങാട്ടിരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്കുനാ പ്രഫ: കെ ആലിക്കുട്ടി ഉസ്താദിന്റെ വിയോഗത്തിൽ ഞാങ്ങാട്ടിരി ബദ്രിയ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
മഹല്ല് ഖതീബ് നൗഫൽ ഫൈസി ആലൂർ മുഖ്യപ്രഭാഷണം നടത്തി. ആലിക്കുട്ടി ഉസ്താദിന്റെ പാണ്ഡിത്യവും സമുദായ-വിദ്യാഭ്യാസ രംഗങ്ങളിലെ വിലപ്പെട്ട സേവനങ്ങളും അദ്ദേഹം അനുസ്മരിച്ചു.
ഷരീഫ് എ കെ,ഹാരിസ് കോടങ്കിലകത്ത്, സൈനുൽ ആബിദ് തങ്ങൾ, മുഹമ്മദ്‌കുട്ടി മുസ്‌ലിയാർ, മുസ്തഫ ദാരിമി, മുഹമ്മദ് അലി മുസ്‌ലിയാർ, ശംസുദ്ധീൻ മുസ്‌ലിയാർ, ഫസ്‌ലു റഹ്മാൻ എന്നിവർ പങ്കെടുത്ത് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ ഉസ്താദിന്റെ പരലോക സൗക്ക്യത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു.