
നാദാപുരം വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാൻ മൈദരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.
ഭാര്യ: കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ മോന്തൊമ്മൽ), മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. മാതാപിതാക്കൾ: പി പി മൊയ്തു കോടിയുറ, കല്ലേരി പാത്തു. സഹോദരൻ: ഫാസിൽ കല്ലേരി. മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മൃതദേഹ പരിപാലന കമ്മിറ്റി അറിയിച്ചു.