49 വർഷങ്ങൾക്ക് ശേഷം പെരിങ്ങോട് എച്ച്.എസ്.എസ് 77-78 ബാച്ച് വീണ്ടും ഒത്തുചേർന്നു


കൂറ്റനാട്: പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിലെ 1977-78 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ 49 വർഷങ്ങൾക്ക് ശേഷം കോതച്ചിറയിൽ സംഘടിപ്പിച്ച സംഗമത്തിൽ വീണ്ടും ഒന്നിച്ചു. പഴയ സൗഹൃദങ്ങൾ പുതുക്കിയും സ്കൂൾ ജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെച്ചും അവർ ദിവസം മുഴുവൻ സന്തോഷത്തോടെ ചെലവഴിച്ചു.

സംഗമത്തിന് എം. മണികണ്ഠൻ, ഇ.എൻ. ഉണ്ണികൃഷ്ണൻ, സിമൂസ പെരിങ്ങോട്, സി.എം. ജനാർദ്ദനൻ, കെ.വി. നിർമ്മല, കെ. പുഷ്പ, ഇ. അബുബക്കർ, ടി. വിദ്യാധരൻ, ശിവരാമൻ ആമക്കാവ്, വി.പി. കേശവൻ, കെ.വി. രാമചന്ദ്രൻ, ഒ. അച്ചുണ്ണി, പി. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം