മണ്ണാരപ്പറമ്പ് ഇബ്രാഹിമിന്റെ കുടുംബത്തിന് സ്‌നേഹവീട് കൈമാറി


മണ്ണാരപ്പറമ്പ് ഈച്ചരത്തു വളപ്പിൽ ഇബ്രാഹിമിന്റെ കുടുംബത്തിനായി നിർമ്മിച്ച സ്‌നേഹവീട് കുടുംബത്തിന് കൈമാറി. മണ്ണാരപ്പറമ്പ് മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എഫ്.എ. (IFA) കൂട്ടായ്മയാണ് വീട് നിർമ്മിച്ച് നൽകിയത്.

തൃത്താല എം.എൽ.എ. വി.ടി. ബൽറാമിന്റെ നേതൃത്വത്തിൽ ഐ.എഫ്.എ. ഭാരവാഹികൾ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരൻകുട്ടി, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീന അക്ബർ, ജില്ല പഞ്ചായത്ത് മെമ്പർ സുധീഷ്, വൈസ് പ്രസിഡന്റ് സുരേഷ്, മെമ്പർമാരായ നൗഷാദ്, അഷ്റഫ്, അലി കുമരനെല്ലൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ രക്ഷാധികാരികളായ സലാം മാസ്റ്റർ, ബാബു നാസർ, ഫൈസൽ മാസ്റ്റർ, ഐ.എഫ്.എ. പ്രസിഡന്റ് റിജാഷ് എന്നിവർ സംസാരിച്ചു. ചെയർമാൻ അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ ഉമ്മർ മുസ്‌ലിയാർ സ്വാഗതവും വർക്കിംഗ് കൺവീനർ സാലിഹ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം