തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആദരം സംഘടിപ്പിച്ചു

തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എൽഎസ്എസ് (LSS), യുഎസ്എസ് (USS), എൻഎംഎംഎസ് (NMMS) സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അവിഷേക് ചികിത്സാ സഹായസമിതിയുടെ ബിരിയാണി ചലഞ്ചിന്റെ ഭാഗമായി 10,000 പേർക്ക് സൗജന്യമായി ബിരിയാണി പാചകം ചെയ്ത് നൽകിയവരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷക്കീന അക്ബറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക മികവും സമൂഹത്തിനുവേണ്ടിയുള്ള നിസ്വാർത്ഥ സേവനവും സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുമിറ്റാക്കോട് പഞ്ചായത്ത് പ്രസിഡന്റ് വിപിലേഷ്, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. പ്രജീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദിവ്യ, ബ്ലോക്ക് മെമ്പർ എം. രജിഷ, യു.ടി. താഹിർ, മാളിയേക്കൽ ബാവ, എ.ഇ.ഒ. പ്രസാദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി ചന്ദ്രദാസ് സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം