അക്കിക്കാവ് കമ്പിപാലത്ത് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം


അക്കിക്കാവ് കമ്പിപാലത്ത് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് നിസ്സാര പരിക്കേറ്റു.ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതി ദിശയിലായിരുന്ന സ്കൂട്ടറിലും തൊട്ടപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ സ്കൂട്ടർ തകർന്നു. കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗത്ത് മഴ സമയത്ത് വാഹനങ്ങളുടെ അമിതവേഗത സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം