
തൃത്താല: നവീകരിച്ച തൃത്താല എംഎൽഎ ഓഫീസ് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു. വി. ടി. ബൽറാം എംഎൽഎ അധ്യക്ഷത വഹിച്ചു. ജനകീയ പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്നും അതിനനുസൃതമായ പദ്ധതികൾ ബജറ്റിൽ പ്രതിഫലിക്കുന്നുണ്ടെന്നും, അവയുടെ നടത്തിപ്പിന് എംഎൽഎ ഓഫീസ് സഹായകരമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
2021 വരെ വി. ടി. ബൽറാമിന്റെ എംഎൽഎ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടം കഴിഞ്ഞ അഞ്ച് വർഷമായി പൊതുകാര്യങ്ങൾക്കായുള്ള ഓഫീസായി നിലനിന്നിരുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് ഇത് വീണ്ടും എംഎൽഎ ഓഫീസായി പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിൽ കെപിസിസി നിർവാഹക സമിതിയംഗം സി. വി. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി, പി. ഇ. എ. സലാം, എസ്. എം. കെ. തങ്ങൾ, ടി. കെ. സുനിൽകുമാർ, പി. ഇന്ദിരാദേവി, സി. സംഗീത, പി. വി. മുഹമ്മദ് അലി, പി. ബാലകൃഷ്ണൻ, കെ. വിനോദ്, ഒ. കെ. ഫാറൂഖ്, പി. എം. മുസ്തഫ തങ്ങൾ, റംല വീരാൻകുട്ടി, കെ. ശശിരേഖ, നസീമ നാസർ, സക്കീന അക്ബർ എന്നിവർ സംസാരിച്ചു.