
ചാലിശ്ശേരി: ആലിക്കരയെ വായനയുടെ ലോകത്ത് അടയാളപ്പെടുത്തിയ 'ആലിക്കര മുതൽ ആഫ്രിക്ക വരെ"എന്ന പുസ്തകം രചിച്ച മുഹമ്മദ് ഷെരീഫിനുള്ള ആദരവും, എസ്എസ്എൽസി,പ്ലസ് ടു, അബാക്കസ്, എൻ എം എംഎസ് വിജയികൾക്കുള്ള അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.
ആലിക്കരയിൽ നടന്ന വെളിച്ചം-2026 വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് മോനു അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.
യുഡിഎഫ് തൃത്താല നിയോജകമണ്ഡലം ചെയർമാനും, ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ.സുനിൽകുമാർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഹുസൈൻ പുളിയഞ്ഞാലിൽ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് പ്രദീപ് ചെറുവാശ്ശേരി, സേതു ആലിക്കര, ജലീൽ നരിക്കാട്ടിൽ,കെ. വി.വിജിത്, പി.എച്ച്.ഉമ്മർ, ഷെഫീഖ് തെക്കേപീടികയിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പുന:പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സരസമായി കരിയർ ക്ലാസ്സ് എടുത്ത പ്രസ്തുത രംഗത്ത് മുടി ചൂടാമന്നനായ ഡോ:കെ.രഞ്ജിത്തിനെയും, അഞ്ചു പതിറ്റാണ്ടോളമായി ആലിക്കരയുടെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന മുൻ വാർഡ് മെമ്പർ കൂടിയായ വി.സേതുമാധവനെയും ചടങ്ങിൽ വെച്ച് ആദരിച്ചു.