ആറങ്ങോട്ടുകരയിൽ മൂന്നു മാസം നീളുന്ന വ്യാപാരോത്സവത്തിന് ഒരുക്കം; സമ്മാന കൂപ്പൺ വിതരണം ശനിയാഴ്ച തുടങ്ങും


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 11 മുതൽ ഒക്ടോബർ 10 വരെ നീളുന്ന വ്യാപാരോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 11ന് ശനിയാഴ്ച 11 മണിക്ക്ആറങ്ങോട്ടുകര വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം വി.ടി ബൽറാം എം.എൽ.എ നിർവഹിക്കും. 

KVVES നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ ബാലൻ മുഖ്യപ്രഭാഷണം നടത്തും. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി വിബിലേഷ് പോസ്റ്റർ പ്രകാശനം ചെയ്യും. ചടങ്ങിൽ വി.ടി ബൽറാം എം.എൽ.എയെ ആദരിക്കും. കഴിഞ്ഞ അധ്യയന വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കും. അവർക്കുള്ള പഠനോപകരണ വിതരണവും, അതോടൊപ്പം 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കും.

KVVES സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.രവി പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ജി രാജഗോപാൽ, കെ.പി ജിഷ, KVVES ജില്ലാ, യൂനിറ്റ് ഭാരവാഹികൾ, മറ്റു നേതാക്കൾ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ എ.കെ അബൂബക്കർ, ഇ.ആർ റെനിൻ, പ്രശോഭ് കുമാർ, അഷ്റഫ് ദേശമംഗലം, ടി.ഇ സക്കരിയ ഹാജി എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം