
ജി.എം.ആർ.എസ് തൃത്താലയിൽ വിജയോത്സവം 2026 ആഘോഷിച്ചു. ചെണ്ടമേളത്തോടെയും എസ്.പി.സി കേഡറ്റുകളുടെ സല്യൂട്ടോടെയുമാണ് അതിഥികളെ വരവേറ്റത്. ബഹുമാനപ്പെട്ട പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ. എ. തുളസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. തൃത്താല എം.എൽ.എ വി.ടി. ബൽറാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രശ്മി ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ടി. കെ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. പി. ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സ്മിത കെ., ഹെഡ്മിസ്ട്രസ് രജിത വി.കെ., പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ.പി., പി.ടി.എ വൈസ് പ്രസിഡന്റ് സജീവൻ എൻ., എസ്.എം.സി ചെയർമാൻ വിജയൻ പി., മദർ പി.ടി.എ പ്രസിഡന്റ് ബിനിത ജേക്കബ്, റിട്ട. സുപ്രണ്ട് പി. ജെ. ജേക്കബ്, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി റിബേഷ് എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസർ ഷാജി കെ.പി. സ്വാഗതവും സീനിയർ സൂപ്രണ്ട് ഗിരീഷ് കുമാർ പി. നന്ദിയും പറഞ്ഞു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെയും കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രകടനം നടത്തിയ വിദ്യാർത്ഥിനികളെയും അനുമോദിച്ചു.