
തൃത്താല: ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിലവിലുള്ള ഡയാലിസിസ് സൗകര്യം അഞ്ചിൽ നിന്നും മിഷ്യൻ ഇരുപതായി ഉയർത്തുവാനുള്ള ശ്രമം നടക്കുന്നതായി വി. ടി. ബൽറാം എംഎൽഎ പറഞ്ഞു. കെ ഗോവിന്ദൻകുട്ടി മേനോൻ ചാരിറ്റബിൾ ട്രസ്റ്റ് മേഴത്തൂരിൽ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെൽത്ത് സെന്ററിന്റെ സമഗ്ര വികസനത്തിന് രണ്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചതായി അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ അധ്യക്ഷതവഹിച്ചു.
ട്രസ്റ്റ് രക്ഷാധികാരി സി. വി. ബാലചന്ദ്രൻ, പി. വി. മുഹമ്മദ്‌അലി, സി. പി. മോഹനൻ, എം. എം. സേതുമാധവൻ, പി. ഇബ്രാഹിംകുട്ടി, പി. വി. സുധീർ, ഡോ. അനുശ്രീ ( അഷ്ടാംഗം ആയുർവേദ കോളേജ് വാവനൂർ), ഡോ. സജിത ( റോയൽ ഡെന്റൽ കോളേജ്, ചാലിശ്ശേരി), ചിപ്പി കുര്യൻ പിആർഒ (ഐറിസ് കണ്ണാശുപത്രി, മലപ്പുറം), തൃത്താല ഗവ: ആശുപത്രി സ്റ്റാഫ് നേഴ്സ് സുചിത്ര, ചിൽഡ്രൻസ് പ്രൊട്ടക്ഷൻ ടീം ജില്ലാ സെക്രട്ടറി സുരയ്യ യൂസഫ്, പി. അബ്ദുള്ള, വി.കെ. ഉണ്ണികൃഷ്ണൻ, കെ. അബ്ദുൾ കാദർ എന്നിവർ സംബന്ധിച്ചു.