പെരിങ്ങോട് സഹൃദയ വായനശാലയും കൂട്ടായ്മയും ചേർന്ന് വിദ്യാർത്ഥി പ്രതിഭകളെയും വ്യത്യസ്ഥ മേഖലകളിൽ മികവ് തെളിയിച്ചവരേയും ആദരിച്ചു

നാഗലശ്ശേരി മതുപ്പുള്ളി പെരിങ്ങോട് സഹൃദയ വായനശാലയും കൂട്ടായ്മയും ചേർന്ന് പ്രതിഭകളെ ആദരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് 11, 12 വാർഡുകളിലെയും തിരുമിറ്റക്കോട് പഞ്ചായത്ത് 16-ാം വാർഡിലേയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവരേയുമാണ് ആദരിച്ചത്. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി നിഷ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് സി.മൂസ പെരിങ്ങോട് അധ്യക്ഷനായി. 

ഇംഗ്ലീഷിൽ രണ്ടു പുസ്തകങ്ങളിലുടെ ജീവചരിത്രം തയ്യാറാക്കി പ്രശംസ ഏറ്റുവാങ്ങിയ എൻ.പി ജനാർദ്ദന പിഷാരടിയെ ചടങ്ങിൽ ആദരിച്ചു. സ്വന്തം കൈപ്പടയിൽ 193 രാജ്യങ്ങളുടെ പതാകകൾ വരച്ചു തയ്യാറാക്കി അംഗീകാരം നേടിയ ഡോ.സന ഷാഫി, 18-ാം വയസ്സിൽ കേന്ദ്ര സുരക്ഷാ സേനയിൽ നിയമനം ലഭിച്ച എം.എസ് അഭിനവ് എന്നിവരെയാണ് നാട്ടുകാരും വായനശാല പ്രവർത്തകരും ചേർന്ന് ആദരിച്ചത്.

പഞ്ചായത്തംഗങ്ങളായ ടി.യു ഉദയൻ,അഡ്വ.സി.പി ഫർഹത്ത്, സാഹിറാ സുലൈമാൻ എന്നിവർ മുഖ്യാതിഥികളായി. ഇ.വി മുഹമ്മദ്, മനോജ്, കലാമണ്ഡലം ചന്ദ്രൻ, ടി.എൽ.സി സെക്രട്ടറി (ഇൻ ചാർജ്ജ്) ഒ.രാജൻ, അക്ഷരലക്ഷ്മി, പി.വി ശിവാനി, ലൈബ്രേറിയൻ പി.രാജി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം