Trending

ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ റെയിൻ കാർണിവൽ ആഘോഷം


കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ മഴ ഉത്സവം - റെയിൻ കാർണിവൽ ആഘോഷിച്ചു. സ്‌കൂൾ ഹാപ്പിനെസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഫൗണ്ടേഷൻ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. മഴക്കോട്ടണിഞ്ഞും വർണ്ണക്കുട ചൂടിയും മഴപ്പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തും വിദ്യാർത്ഥികൾ മഴയെ വരവേറ്റു.

മഴയുമായി ബന്ധപ്പെട്ട അറിവുകൾ, മഴക്കാല രോഗങ്ങളെ ചെറുക്കാനുള്ള ബോധവത്കരണം, തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകൾ ഉൾപ്പെടുത്തിയ പ്രോഗ്രാമിന് കെ.ജി വിഭാഗം അധ്യാപകരായ ഫസീല ടീച്ചർ, സജിത ടീച്ചർ, ഷമീമ ടീച്ചർ, ഹസീന ടീച്ചർ, മാജിത ടീച്ചർ, ഷഹന ടീച്ചർ, മുർഷിദ ടീച്ചർ, മുഫീദ ടീച്ചർ, തുഷാര ടീച്ചർ, സാബിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം