എസ്‌.വൈ.എസ് തൃത്താല സോൺ ഹജ്ജ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു


കൂറ്റനാട്: 2027-ലെ ഗവൺമെന്റ് മുഖേനയുള്ള പരിശുദ്ധ ഹജ്ജ് യാത്രയ്ക്കായുള്ള അപേക്ഷകരെ സഹായിക്കുന്നതിനായി എസ്‌.വൈ.എസ് തൃത്താല സോൺ ഹജ്ജ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹജ്ജ് ഫീൽഡ് ഓർഗനൈസിംഗ് ട്രെയിനർ പി.എ. ഷമീർ വാവന്നൂരിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മൊയ്തു സാഹിബിൽ നിന്നും ആദ്യ പാസ്‌പോർട്ട് അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ, കൗൺസലിംഗ്, പരിശീലനം, അപേക്ഷാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണം എന്നിവ ഹെൽപ്പ് ഡെസ്ക് മുഖേന ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. എസ്‌.വൈ.എസ് തൃത്താല സോൺ സാമൂഹികം സെക്രട്ടറി ഹാശിം സഖാഫി, അബൂബക്കർ മുഹമ്മദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സാമൂഹികം ഡയറക്ടറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 77368 21927 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം