
ചാലിശ്ശേരി: സർവ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യു.എ) ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ചാലിശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ലോക്കൽ സെക്രട്ടറി വിജയമ്മ ടീച്ചർ, അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി ആനി വിനു, സി.ഡി.എസ് ചെയർപേഴ്സൺ ലളിത എന്നിവർ സംസാരിച്ചു.
പരിപാടിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾക്കും പുറമെ നിരവധി നാട്ടുകാരും പങ്കെടുത്തു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുകയും തുടർപഠനത്തിന് ആശംസകൾ നേർക്കുകയും ചെയ്തു.