കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂൾ വിദ്യാർത്ഥികൾ വായനാവാരാഘോഷത്തോടനുബന്ധിച്ച് മാരായംകുന്ന് ജനത വായനശാല സന്ദർശിച്ചു. പൊതുജനങ്ങൾക്കിടയിൽ വായനാ സംസ്കാരവും സാഹിത്യ അഭിരുചിയും വളർത്തുന്നതിൽ ഗ്രന്ഥശാലകൾക്കുള്ള പങ്ക് നേരിട്ട് മനസ്സിലാക്കാനും, നാടിന്റെ സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലകളെ അറിയാനുമായാണ് വിദ്യാർത്ഥികൾ സന്ദർശനത്തിനിറങ്ങിയത്. ജനത വായനശാലയിലേക്ക് വിദ്യാർത്ഥികൾ പുസ്തകം സമർപ്പിക്കുകയും ഗ്രന്ഥശാലാ പ്രവർത്തകരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീജിത്ത് മാഷ്, ജീന ടീച്ചർ, ഫൗസിയ ടീച്ചർ, ആദിത്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
