പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ സൈടെക് സ്കൂളിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

കുമരനെല്ലൂർ: പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ നടത്തിയ പരിസ്ഥിതി സെമിനാർ സ്‌കൂൾ സി.ഇ.ഓ ശെരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും കവിയുമായ ശ്രീ. രാജേഷ് നന്ദിയംകോട് വിഷയാവതരണം നടത്തി, തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടന്നുവരുന്ന വിത്തുയാത്രയുടെ ഭാഗമായി സ്‌കൂൾ അങ്കണത്തിൽ കരിമ്പനത്തൈകൾ വെച്ച് പിടിപ്പിച്ചു.

സ്‌കൂൾ പ്രിൻസിപ്പാൾ സുഹൈൽ അഹ്‌മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിന് ലിറ്റററി ക്ലബ് കോർഡിനേറ്റർ ശ്രീജിത്ത് മാഷ് കപ്പൂർ സ്വാഗതവും സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ജയന്തി ടീച്ചർ നന്ദിയും പറഞ്ഞു. അൽ-ഫിത്റ ഹെഡ് ജസ്‌ന മേലേതിൽ, അധ്യാപകരായ ഫൗസിയ ടീച്ചർ, ജീന ടീച്ചർ, അരുണിമ ടീച്ചർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം