പാലിയേറ്റീവ് കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ കൈമാറി


തൃത്താല: തൃത്താല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെ മക്കൾക്കായി പഠനോപകരണ വിതരണം സംഘടിപ്പിച്ചു. തൃത്താല എം.എൽ.എ വി.ടി. ബൽറാം പഠനോപകരണ വിതരണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ വിതരണം ചെയ്തു.

 പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സുജാത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദിവ്യ, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീസ് മാട്ടായ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രമോദ് എന്നിവർ പങ്കെടുത്തു.

 മെഡിക്കൽ ഓഫീസർ ഡോ. സി.വി. വിജുൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.ടി. താഹിർ, പാലിയേറ്റീവ് നഴ്സ് പി. മാലിനി എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് രോഗികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായകമാകുന്ന ഇത്തരം പദ്ധതികൾ തുടർന്നും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം