
ആലൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലൂർ യൂണിറ്റിന്റെ ജനറൽ ബോഡിയും 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആലൂർ കെ.എം.കെ കൺവെൻഷൻ സെന്ററിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ഫൈസൽ എൻ.ടി അധ്യക്ഷത വഹിച്ചു. അഷറഫ് എം.വി സ്വാഗതം പറഞ്ഞു. യോഗത്തിൽ അടുത്തിടെ അന്തരിച്ച അംഗങ്ങളായ മൊയ്തീൻകുട്ടി (ബാവക്ക), നാരായണേട്ടൻ, കുട്ടപ്പേട്ടൻ എന്നിവരെ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ബിജു എം പ്രവർത്തന റിപ്പോർട്ടും ട്രഷറർ നൗഫൽ റിമ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. മണ്ഡലം പ്രസിഡന്റ് ബാലൻ കെ.ആർ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് നിലവിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീർ ടി.പിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജനറൽ ബോഡിയുടെ ഏകകണ്ഠ പിന്തുണയോടെ ഫൈസൽ എൻ.ടി വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഗിരീഷ് ഗ്രീൻ സ്റ്റുഡിയോ ജനറൽ സെക്രട്ടറിയായും നൗഫൽ റിമ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. അഷറഫ് എം.വി, രാജേഷ് പട്ടിത്തറ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബാലകൃഷ്ണൻ (അച്ചു ഗ്ലോബ്), ഹരി എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ജാഫർ സ്റ്റൈലോ, ഇഖ്ബാൽ, രഞ്ജിത്ത് എമിറേറ്റ്സ്, മുത്തു കക്കാട്ടിരി, നൗഷാദ് എവറസ്റ്റ്, അലി എൻ.ടി, അഭി ഗ്ലാസ് ഹൗസ്, ബക്കർ മാസ്സ്, വിജയൻ എ.വി, മനോജ് ടി സ്റ്റാൾ, ഷമീർ വൈക്കത്ത് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
മൊയ്തീൻകുട്ടി, ആലിക്കുട്ടി, പ്രേമൻ എ.വി, ബിജു എം, ഷാജഹാൻ പി.വി.എസ്, മുത്തു എൻ.ടി എന്നിവർ രക്ഷാധികാരികളായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കോ-ഓർഡിനേറ്റർ ഷമീർ വൈക്കത്ത് ആശംസകൾ നേർന്നു. യൂണിറ്റിന്റെ യൂത്ത് വിങ് ഭാരവാഹികളായി മുഹ്സിൻ (പ്രസിഡന്റ്), അജീഷ് (സെക്രട്ടറി), ഷെമീർ പാലസ് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. രണ്ട് പുതിയ സ്ഥാപനങ്ങൾക്ക് മെമ്പർഷിപ്പ് നൽകുകയും നിയുക്ത ജനറൽ സെക്രട്ടറി ഗിരീഷ് ഗ്രീൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തതോടെ യോഗം സമാപിച്ചു.