മഴക്കാലത്തിന് മുന്നോടിയായി സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ശാഖകളും വെട്ടിയൊതുക്കുകയോ ആവശ്യമായാൽ മുറിച്ചുമാറ്റുകയോ ചെയ്യണമെന്ന് പട്ടിത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ മരങ്ങൾ പൊട്ടിവീണ് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. അപകടാവസ്ഥയിലുള്ള മരങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യാത്ത പക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ബന്ധപ്പെട്ട സ്ഥല ഉടമകൾ ഉത്തരവാദികളായിരിക്കുമെന്നും സെക്രട്ടറി മുന്നറിയിപ്പ് നൽകി.
