പെരിങ്ങോട് - കറുകത്തൂർ പാതയിൽ ബസ്സിനു പുറകിൽ ഇരുചക്രവാഹനം ഇടിച്ച് അപകടം


പെരിങ്ങോട്: അക്കിക്കാവ്-കറുകപുത്തൂർ പാതയിൽ മതുപ്പുള്ളി ജുമാഅത്ത് പള്ളിയുടെ മുൻവശത്ത് നടന്ന വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രികന് സാരമായി പരിക്കേറ്റു. മതുപ്പുള്ളി നാട്ടുകൂട്ടം സ്വദേശിയായ വേങ്ങാപ്പറമ്പിൽ സുരേഷ് (39) നാണ് പരിക്കേറ്റത്.

സുരേഷിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റ സുരേഷിനെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം