ടൂറിസ്റ്റ് ബോട്ടുകളുടെ സര്‍വ്വീസ് മഴക്കാലത്ത് നിര്‍ത്തി വെക്കണം


മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര ബോട്ടുകള്‍ മണ്‍സൂണ്‍ കാലത്ത് കാലാവസ്ഥ അപകടകരമാകുന്ന റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പുഴയില്‍ ശക്തമായ ഒഴുക്കുള്ള ദിവസങ്ങളിലും സര്‍വ്വീസ് നിര്‍ത്തി വെക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരേയും ഇന്‍ലാന്റ്റ് വെസ്സല്‍ ആക്ട് പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്യും. കെ.ഐ.വി/ഐ.വി. ലൈസന്‍സുള്ള സ്രാങ്ക്/മാസ്റ്റര്‍ ബോട്ടിന്റെ സുരക്ഷ പരിശോധിക്കാതെയും മതിയായ ലൈസന്‍സുള്ള ജീവനക്കാരില്ലാതെയും പരിധി കവിഞ്ഞുള്ള യാത്രക്കാരെ കയറ്റിയും സര്‍വ്വീസ് നടത്തിയാല്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കുന്ന സ്രാങ്കിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം