തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് മഴ മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/05/2026) മുതൽ 03/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. മണ്ണിടിച്ചിൽ അടക്കമുള്ളവ നേരിടാൻ നേരിടാൻ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണമെന്നും മന്ത്രിതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
