സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 13,995 രൂപയാണ് പുതിയ വില. പവന് 240 രൂപയാണ് കുറഞ്ഞത്. പുതിയ വില 1,11,960 രൂപ.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞു. പുതിയ വില 11,500. വെള്ളിക്ക് ഗ്രാമിന് 5 രൂപ വർധിച്ച് 275 രൂപയായി.
കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവില ഉയർന്നുകൊണ്ടേയിരിക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ന് സ്വർണവില കുറഞ്ഞത്. വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് കഴിഞ്ഞദിവസം ആഭ്യന്തര വിപണിയില്‍ വില വര്‍ധനക്ക് കാരണമായത്.
ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ഒരേദിവസം തന്നെ പലതവണ സ്വര്‍ത്തിന് വില വ്യത്യാസം വരുന്നതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വില ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാണെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാധ്യത ഏറുകയാണ്.
