മഴക്കാല രോഗപ്രതിരോധത്തിന് മുൻകരുതൽ; കപ്പൂരിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു


കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം കുമരനെല്ലൂർ സെന്ററിൽ സംഘടിപ്പിച്ചു. ശുചിത്വ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വി.ടി ബൽറാം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു.

മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന അക്ബർ, മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ്, വൈസ് പ്രസിഡൻ്റ് പി. രാജീവ്, അലി കുമരനെല്ലൂർ, കെ. നൂറുൽ അമീൻ, വി.പി ഫാത്തിമ, ഷരീഫ് അന്നിക്കര, ശ്രീജിത്ത്, സി.എം അലി, പി. മൊയ്തുണ്ണി, കെ.കെ അബ്ദുൽ കാദർ ഹാജി, കെ. ഷിഹാബ്, ടി. നസീമ, പി.കെ റഹീന, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രശാന്ത്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷീജ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം