കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ എഫ്.ടി.സി.എം തസ്തികയിലെ നിലവിലുള്ള താത്കാലിക ഒഴിവിലേക്കും പ്രതീക്ഷിത ഒഴിവുകളായ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, യു.പി ജൂനിയർ അറബിക് തസ്തികളിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 29/05/2026 രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
