പട്ടാമ്പി താലൂക്ക് ലൈബ്രറി സംഗമം നടത്തി


പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി സംഗമം കൂറ്റനാട് നാഗലശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. സി.പി. ചിത്രഭാനു സംഗമം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ. ജനാർദനൻ അധ്യക്ഷനായി.

താലൂക്ക് സെക്രട്ടറി ടി. സത്യനാഥൻ റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. താലൂക്ക് വൈസ് പ്രസിഡണ്ട് പി. സുധ ബജറ്റും അവതരിപ്പിച്ചു. മികച്ച സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുള്ള ദയാമൃതം പുരസ്കാരം നേടിയ അഭയം പി. കൃഷ്ണൻ ചടങ്ങിൽ ആദരിക്കപ്പെട്ടു.

സംസ്ഥാന കൗൺസിലർ എം.കെ. പ്രദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. രാജൻ, ഒ. രാജൻ, പി.കെ. ബാലചന്ദ്രൻ, കെ.സി. അലി ഇഖ്ബാൽ, രാജൻ മാടായിൽ, പി. അജേഷ്, വി.എം. രാജീവ്, എ. കൃഷ്ണകുമാർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം