ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. സി.എച്ച്.സി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സിജി സാബു, പഞ്ചായത്ത് അംഗങ്ങളായ എ.വിജയൻ, സജീഷ് കളത്തിൽ, ജയകുമാരി പെരുമണ്ണൂർ, സുലൈഖ സുലൈമാൻ, ആശുപത്രി സൂപ്രണ്ട് ഡോ:എ.ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.ബാലചന്ദ്രൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ:ആതിര, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ:അമൃത, പാലിയേറ്റീവ് നഴ്സുമാരായ സി.സി മേരിക്കുട്ടി, റീജ, പാലിയേറ്റീവ് വളണ്ടിയർമാരായ ബാലൻ മാസ്റ്റർ, പ്രദീപ് ചെറുവാശ്ശേരി, ആശുപത്രി ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഹൈസ്‌കൂൾ, യു.പി, എൽ.പി.വിഭാഗങ്ങളിൽ 21 കുട്ടികൾക്ക് സ്കൂൾ കിറ്റ് നൽകി. പഞ്ചായത്ത് അംഗങ്ങളുടെയും, ജീവനക്കാരുടെയും, സി.എച്ച്.സി ആയുർവേദ- ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും, ആശ പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് കുട്ടികൾക്ക് ബാഗും, കുടയും ഉൾപ്പെടെയുള്ള സ്കൂൾ കിറ്റുകൾ നൽകിയത്.
