.
ചാലിശ്ശേരി : ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് തലത്തിലുള്ള പാലിയേറ്റീവ് രോഗികളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. സി.എച്ച്.സി ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സിജി സാബു, പഞ്ചായത്ത് അംഗങ്ങളായ എ. വിജയൻ, സജീഷ് കളത്തിൽ, ജയകുമാരി പെരുമണ്ണൂർ, സുലൈഖ സുലൈമാൻ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ. ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ആതിര, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അമൃത, പാലിയേറ്റീവ് നഴ്സുമാരായ സി.സി. മേരിക്കുട്ടി, റീജ, പാലിയേറ്റീവ് വളണ്ടിയർമാരായ ബാലൻ മാസ്റ്റർ, പ്രദീപ് ചെറുവാശ്ശേരി, ആശുപത്രി ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവരും സന്നിഹിതരായി.
ഹൈസ്കൂൾ വിഭാഗം 5, യു.പി വിഭാഗം 11, എൽ.പി വിഭാഗം 5 എന്നിങ്ങനെ 21 കുട്ടികൾക്കാണ് സ്കൂൾ കിറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, സി.എച്ച്.സി, ആയുർവേദ-ഹോമിയോ മെഡിക്കൽ ഓഫീസർമാർ, ആശ പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെയാണ് ബാഗും കുടയും ഉൾപ്പെടെയുള്ള സ്കൂൾ കിറ്റുകൾ നൽകിയത്.